കുന്ദമംഗലത്ത് പ്രവാസിയെ ബൈക്ക് തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി


Advertisement

കോഴിക്കോട്: കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ദുബായില്‍ നിന്നും നാട്ടിലെത്തിയ ഷിജല്‍ ഷാന്‍ എന്ന യുവാവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.

Advertisement

ഇന്ന് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ വിട്ടയച്ചു.

Advertisement

വഴിയരികില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കുന്ദമംഗലം പൊലിസ് കേസെടുത്തു.

Advertisement