ഖാദി ഉല്പന്നങ്ങളാണോ അന്വേഷിക്കുന്നത്? ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍


കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്രിസ്തുമസ് മേളയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടന്നു. കൊയിലാണ്ടി ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമാണ് പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചത്.

30 ശതമാനം കിഴിവിലാണ് ഖാദി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. മേളയിലെ ആദ്യ വില്‍പന ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ് കുമാര്‍ അധ്യാപികമാരായ സ്മിത കോണിലിനും പ്രിയങ്ക കളരിക്കലിനും ഉത്പന്നങ്ങള്‍ നല്‍കി നിര്‍വഹിച്ചു. കൊയിലാണ്ടി ഖാദി സൗഭാഗ്യ ഷോറും മാനേജര്‍ മെര്‍ലിന ആന്റണി, എ.കെ.ഗിരിജ, എന്‍.കെ.നിഷിദ, യു.കല, ഒ.ടി.ഷിജിനി, ഗീതാദേവി, സാജിദ് അഹമ്മദ്, എന്‍.കെ.അഷറഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.