വ്യവസായ ലൈസന്‍സിംഗ് ഇനി ഏകജാലക സംവിധാനത്തിലൂടെ; മൂടാടി ഗ്രാമപഞ്ചായത്തില്‍ സംരംഭക സെമിനാറിന് തുടക്കമായി
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ സംരംഭക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷയായി.
സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ എം.കെ.മോഹനൻ, ടി.കെ.ഭാസ്കരൻ, എം.പി.അഖില, വാർഡ് മെമ്പർ പപ്പൻ, മൂടാടി സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.വി.ഗംഗാധരൻ, ഗ്രാമീണ ബാങ്ക് മാനേജർമാർ, വ്യവസായ-വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി ഗിരീഷ് എന്നിവർ സംസാരിച്ചു.
സെമിനാറിൽ സംരഭകരുടെ ക്ലബ് രൂപീകരിച്ചു. എകജാലക സംവിധാനത്തിലൂടെ വ്യവസായ ലൈസൻസിംഗ് നടപ്പാക്കാനും തീരുമാനിച്ചു.