സംരംഭങ്ങളെക്കുറിച്ച് അറിയാം, പഠിക്കാം; പേരാമ്പ്രയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ ബോധവൽക്കരണ ശില്പശാല


Advertisement

പേരാമ്പ്ര: വ്യവസായ വാണിജ്യ വകുപ്പ് പേരാമ്പ്രയില്‍ സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിച്ചത്‌.

Advertisement

അജിത് കുമാർ സി.എസ്‌, ജിതിൻ കുമാർ, അൽഫോൻസ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ശശികുമാർ പേരാമ്പ്ര ആധ്യക്ഷത വഹിച്ചു. പി.കെ.രജിത, കെ.കെ. ലിസ്സി, കെ.പി കരീം എന്നിവർ പ്രസംഗിച്ചു.

Advertisement

കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫിസർ ഷിബിൻ കെ.സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസർ വിശ്വൻ കോറോത്ത് നന്ദിയും പറഞ്ഞു.

Advertisement