തിക്കോടി പഞ്ചായത്തില്‍ ‘എന്റെ സംരംഭം, എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഏകദിന സംരംഭക ശില്‍പ്പശാല


Advertisement

തിക്കോടി: സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പിന്റെയും തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ തിക്കോടിയില്‍ ഏകദിന സംരംഭക ശില്‍പ്പശാല നടത്തി. ‘എന്റെ സംരംഭം എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി നടത്തിയ ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

Advertisement

വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രനില സത്യൻ, ആർ.വിശ്വൻ, കെ.പി.ഷക്കീല, മെമ്പർമാരായ എൻ.എം.ടി.അബ്ദുല്ല കുട്ടി, സന്തോഷ് തിക്കോടി, അബ്ദുൽ മജീദ്, സി.ഡി.എസ് ചെയർപേഴ്‌സൺ പുഷ്പ സെക്രട്ടറി രാജേഷ് ശങ്കർ, എം.എസ്.എം.ഇ ഫെസിലിറ്റേറ്റർ മിഥുൻ, വ്യവസായ വികസന ഓഫീസർ സുധീഷ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement