എത്തിയത് ലോക്കൽ പോലീസിനെ അറിയിക്കാതെ ടാക്സി കാറുകളിൽ, ​ഗേറ്റ് പൂട്ടി രാത്രിയോളം പരിശോധന; പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്


Advertisement

കൊച്ചി: മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്സിന്റെ വ്യാപക റെയ്ഡ്. നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിലായിരുന്നു ഇന്‍കം ടാക്സ് പരിശോധന. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ രഹസ്യമായാണ് ഇന്‍കംടാക്സ് സംഘം പരിശോധനയ്ക്ക് എത്തിയത്.

Advertisement

ഔദ്യോഗിക വാഹനങ്ങള്‍ ഒഴിവാക്കി വളരെ രഹസ്യമായി ആറ് ടാക്‌സി കാറുകളിലായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇന്‍കംടാക്സ് സംഘം പരിശോധനയ്ക്കെത്തുമ്പോള്‍ ആന്റണി പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിലുണ്ടായിരുന്നു. പുറമെ നിന്നും വീടിന്റെ ഗെയ്റ്റ് അടച്ചുപൂട്ടിയായിരുന്നു പരിശോധന. രാവിലെ എട്ടുമണിക്ക് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്.

Advertisement

മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറായില്ല. പരിശോധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു.

Advertisement

Summary: ED raids houses of leading Malayalam producers including Prithviraj, Anthony Perumbavoor