‘കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അടിത്തറപാകിയ നേതാക്കന്‍മ്മാരാണ് ഇ.എം.എസും, എ.കെ.ജിയും’; ജനനായകരെ അനുസ്മരിച്ച് കൊയിലാണ്ടി


Advertisement

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇ.എം.എസ്, എ.കെ. ജി ദിനാചരണം സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ നേതാക്കന്‍മ്മാരാണ് ഇ.എം.എസും, എ.കെജിയുമെന്ന് എം. മെഹബൂബ് പറഞ്ഞു.

Advertisement

ഇ.എം.എസിന്റെയും എ.കെ ജിയുടെയും ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ കമ്മറ്റി അംഗം അഡ്വ.എല്‍.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു.ഏരിയാ സിക്രട്ടറി ടി.കെ. ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍. എ പി. വിശ്വന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Summary: EMS and AKG Day celebrations were organized under the leadership of the CPM Koyilandy Area Committee.

Advertisement
Advertisement