കളിച്ച് പഠിക്കാം, ബോറടിച്ചാല്‍ ടിവി കാണാം, പാട്ടുകേള്‍ക്കാം; ക്രാഡില്‍ ആയി തിക്കോടിയിലെ പതിനൊന്ന് അംഗനവാടികള്‍
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ 2021-22, 2022-23 വര്‍ഷങ്ങളിലെ ക്രാഡില്‍ അങ്കണവാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിര്‍വ്വഹിച്ചു. നിലവില്‍ 11 അങ്കണവാടികള്‍ ക്രാഡില്‍ ആക്കിയിട്ടുണ്ട്.
മെയ്ന്റനന്‍സ് – റോഡിതര ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ പ്രനില സത്യന്‍, മെമ്പര്‍മാരായ ജിഷ കാട്ടില്‍, സിനിജ.എം.കെ, ഷീബ പുല്‍പ്പാണ്ടി, വിബിത ബൈജു, എ.എല്‍.എം.സി അംഗം സുബൈര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റുഫീല ടി.കെ, അങ്കണവാടി വര്‍ക്കര്‍ ജലജ എന്നിവര്‍ സംസാരിച്ചു.
നിലവിലുള്ള അങ്കണവാടികളില്‍ ശിശു സൗഹൃദവും കുട്ടികളുടെ വളര്‍ച്ചയും വികാസവും പരിപോഷിപ്പിക്കുന്നതോടൊപ്പം ആധുനികരീതിയിലുള്ള കെട്ടിടങ്ങള്‍ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒരുക്കുകയാണ് ക്രാഡില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ ശിശു സൗഹൃദമാക്കി പെയിന്റ് ചെയ്യുകയും ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം , കളിയുപകരണങ്ങള്‍, സ്മാര്‍ട്ട് ബോര്‍ഡ് എന്നിവ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ അങ്കണവാടി കെട്ടിടത്തിന് പുറത്ത് കിഡ്സ് ടര്‍ഫ്, അടുക്കളത്തോട്ടം എന്നിവ തയ്യാറാക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.