കറണ്ട് ബില്ല് ഷോക്കാവുമോ? വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു- പുതുക്കിയ നിരക്കുകള്‍ അറിയാം


Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ശരാശരി 6.6% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പ്രതിമാസം 50 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ളവരെയാണ് വര്‍ധനവ് ബാധിക്കുക.

Advertisement

പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവര്‍ക്ക് നിരക്കുവര്‍ധനയില്ല.

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനയില്ല. സംസ്ഥാനത്ത് ഏകദേശം 25ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.

Advertisement

51 മുതല്‍ 150 വരെ യൂണിറ്റിന് ഓരോ യൂണിറ്റിന്മേലും 25 പൈസ വര്‍ധിപ്പിച്ചിട്ടുണ്ട്.

അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗനവാടികള്‍ എന്നിവയ്ക്കും നിരക്ക് വര്‍ധന ബാധകമാകില്ല. ഏകദേശം 35200 ഉപഭോക്താക്കള്‍ ഈ വിഭാഗത്തിലുണ്ട്.

കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല.

Advertisement

പത്ത് കിലോ വാട്ടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണി തേച്ചുകൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈ വിഭാഗങ്ങള്‍ക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വര്‍ധന വരും.

ചെറിയ പെട്ടിക്കടകള്‍, ബാങ്കുകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം ആയിരം വാട്ടില്‍ നിന്നും രണ്ടായിരം വാട്ടായി വര്‍ധിപ്പിച്ചു.