കൊയിലാണ്ടിയില്‍ കനത്ത മഴ: നടുവത്തൂരില്‍ വൈദ്യുതി പോസ്റ്റ് മുറിഞ്ഞുവീണു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്ന് നടുവത്തൂരില്‍ വൈദ്യുതി പോസ്റ്റ് മുറിഞ്ഞുവീണു.

Advertisement

നടുവത്തൂര്‍ സൗത്ത് റേഷന്‍ ഷോപ്പിന് സമീപമുള്ള പോസ്റ്റാണ് മുറിഞ്ഞുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വൈദ്യുതി ജീവനക്കാര്‍ സ്ഥലത്തെത്തി അപകട സാധ്യത ഒഴിവാക്കി.

Advertisement

പോസ്റ്റ് വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.

Advertisement