തുറയൂരില്‍ ഓലച്ചൂട്ടില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് വയോധിക മരിച്ചു


Advertisement

തുറയൂര്‍: ഓലച്ചൂട്ടില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തുറയൂര്‍ മാണിക്കോത്ത് മീത്തല്‍ രാധയാണ് മരിച്ചത്. അറുപത് വയസായിരുന്നു.

Advertisement

ഇന്നലെ വൈകുന്നേരം വീട്ടില്‍ വെച്ചാണ് രാധയ്ക്ക് പൊള്ളലേറ്റത്. ഓലകൊണ്ട് ചൂട്ട് കെട്ട് തീക്കായുന്നതിനിടെ ചൂട്ടിന്റെ കെട്ട് പൊട്ടി സാരിയിലേക്ക് തീപടരുകയായിരുന്നു. 85 ശതമാനത്തോളം പൊള്ളലേറ്റ രാധയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതയായ രവീന്ദ്രന്‍ (വടകര). മക്കള്‍: രാഹില, രാഹിഷ (പനങ്ങാട് എ.യു.പി അധ്യാപിക). മരുമക്കള്‍: പ്രമോദ് എളമ്പിലാട്, അരുണ്‍ കുന്നത്തറ (കൂടരഞ്ഞി സ്‌കൂള്‍ അധ്യാപകര്‍).

Advertisement