പേരാമ്പ്ര പെെതോത്ത് കിണറ്റിൽ വീണ് വയോധികൻ മരിച്ചു
പേരാമ്പ്ര: പെെതോത്ത് പള്ളിയറക്കണ്ടി മുക്കിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് വയോധികൻ മരിച്ചു. വാഴയിൽ രാഘവൻ നായരാണ് മരിച്ചത്. 74 വയസാണ്. ഇന്ന് വെെകീട്ട് ഏഴ് മണിയോടെയാണ് സംഭവം.
കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പേരാമ്പ്ര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി പുറത്തേടുത്ത് ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
40 അടിയോളം താഴ്ചയുള്ള ആൾമറയുള്ള വീട്ടുമുറ്റത്തെ കിണറ്റിലാണ് രാഘവൻ വീണത്. അപകട സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി. വിനോദിന്റെ നേതൃത്ത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ കെ.നൗഷാദ്, വി.വിനീത്, പി.ആർ.സത്യനാഥ്, എം.കെ.ജിഷാദ്, ആർ.ജിനേഷ്, കെ.രഗിനേഷ്, സി.കെ.സ്മിതേഷ്, ഹോം ഗാർഡ് മാരായ എ.സി അജീഷ്, പി.സി അനീഷ് കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.