‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സമൂഹത്തിലെ വിപ്ലവകരമായ മാറ്റം’; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിച്ച് ഏക്കാട്ടൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍


അരിക്കുളം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ച് ഏക്കാട്ടൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍. പെണ്‍കുട്ടികള്‍ പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കുന്നത് നാടിന്റെ പുരോഗതിക്ക് ശക്തി പകരുമെന്നും സേവന സന്നദ്ധതയുള്ള മികച്ച പ്രതിഭകളായി പെണ്‍കുട്ടികള്‍ മാറുകയാണെന്നും ഡോ. ആര്‍.കെ മുഹമ്മദ് അഷറഫ് പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ ഹിബ ഫെബിനും വി.കെ ഫാത്തിമയ്ക്കുമുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം വിപ്ലവകരമാണെന്നും എല്ലാ രക്ഷിതാക്കളും പെണ്‍മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിലൂടെ തൊഴില്‍ നേടാനുള്ള പ്രേരക ശക്തിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മോഹന്‍ദാസ് ഏക്കാട്ടൂര്‍, അനസ് കാരയാട്, ശശി ഊട്ടേരി, ടി.ടി ശങ്കരന്‍ നായര്‍, പത്മനാഭന്‍ പുതിയേടത്ത്, കെ.കെ ഇബ്രാഹിം കുട്ടി, ലതേഷ് പുതിയേടത്ത്, ശ്രീധരന്‍ കണ്ണമ്പത്ത്, കെ.കെ കോയക്കുട്ടി, സി എം. ഗോപാലന്‍, സൗദ കുറ്റീക്കണ്ടി, അന്‍സിന കുഴിച്ചാലില്‍ എന്നിവര്‍ സംസാരിച്ചു.