മുപ്പത് ദിവസത്തെ നോമ്പിന് ശേഷം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍; കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത ഈദ് ഗാഹ്


 

കൊയിലാണ്ടി: മുപ്പത് ദിവസത്തെ നോമ്പിന് ശേഷം ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുകയാണ് നാടെങ്ങുമുള്ള വിശ്വാസികള്‍. കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഈദ് നമസ്‌കാരം നടത്തി. സ്‌റ്റേഡിയത്തില്‍ നടത്തിയ ഈദ് ഗാഹില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഉണ്ടായിരുന്നത്.

 

ഇര്‍ശാ ദുല്‍ മുസ്ലിമീന്‍ സംഘത്തിന്റെയും ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ രാവിലെ ഏഴ് മണിക്ക് ഈദ് ഗാഹ് സംഘടിപ്പിച്ചത്. ഡോ. അലി അക്ബര്‍ ഇരിവേറ്റിയാണ് ഈദ് ഗാഹിന് നേതൃത്വം നല്‍കിയത്.

 

ഇസ്ലാമിക മതവിശ്വാസത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ ആന്‍ പുറത്തിറങ്ങിയ മാസമാണ് റമദാന്‍ എന്നാണ് വിശ്വാസം. റമദാനിലെ മുപ്പത് ദിവസത്തെ വ്രതാനു്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.

 

റമദാന്‍ 29 ന് ചന്ദ്രപ്പിറവി കണ്ടാല്‍ തൊട്ടടുത്ത ദിവസം അറബ് മാസം ശവ്വാല്‍ 1 ആരംഭിക്കും. അന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അഥവാ കണ്ടില്ലെങ്കില്‍ തൊട്ടടുത്ത ദിവസം നോമ്പ് എടുക്കണം . ശേഷം പെരുന്നാള്‍ ആഘോഷിക്കും.

[bot1]