ഇന്ന് ചെറിയ പെരുന്നാള്‍; എല്ലാവായനക്കാര്‍ക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ഈദ് ആശംസകള്‍



കോഴിക്കോട്:
സംസ്ഥാനം ഇന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു. റമദാന്‍ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ പെരുന്നാളിനെ ആഘോഷപൂര്‍വമാണ് വിശ്വാസികള്‍ വരവേല്‍ക്കുന്നത്.

ഹൃദയത്തില്‍ നിന്നുതിരുന്ന ആഹ്ലാദത്തിന്റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്‌റിനെ വരവേല്‍ക്കുന്നത്. മൈലാഞ്ചി മൊഞ്ചും പുതുവസ്ത്രത്തിന്റെ നിറവും അത്തറിന്റെ ഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കുന്നത്. നമസ്‌കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ര്‍ സകാത് നല്‍കി. ഫിത് ര്‍ സകാത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

കേരളത്തില്‍ ഏപ്രില്‍ മൂന്ന് മുതലാണ് റമദാന്‍ വ്രതം ആരംഭിച്ചത്. ശവ്വാല്‍ മാസത്തിലെ ആദ്യദിനത്തിലാണ് മുസ്‌ലീങ്ങള്‍ ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്.

[bot1]