മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍
തിരുവന്തപുരം: പൊന്നാനിയില്‍ മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍ ആഘോഷിക്കും.ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു.
നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന് 30 ഉം ഒമാനിലും കേരളത്തിലും ഇന്ന് റമദാന് 29 ഉം ആണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇന്ന് റമദാന് 29 ആണ്. ഹിജ്റ കലണ്ടര്‍ പ്രകാരം റമദാന് മാസം അവസാനിച്ച് നാളെ ശവ്വാല്‍ മാസം ഒന്ന് ആവുകയും ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുകയും ചെയ്യും.