മേപ്പയ്യൂര്‍ മഠത്തുംഭാഗത്തെ എടപ്പള്ളക്കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ എടപ്പള്ളിക്കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു. മുക്കം എസ്.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ അധ്യാപകനാണ്.

ഭാര്യ:സുനിത (അധ്യാപിക, ഗലാഡിയ പബ്ലിക് സ്‌കൂള്‍, പളളിക്കര). സൗരവ് കൃഷ്ണ (ഇന്ത്യന്‍ നേവി, വിശാഖപട്ടണം) മകനാണ്.

സഹോദരങ്ങള്‍: ജയാനന്ദന്‍. സുജാത (നരിക്കുനി) വനജ (പുറക്കാട്), പ്രിയാകുമാരി (മേപ്പയൂര്‍). സംസ്‌കാരം ബുധനാഴ്ച രാത്രി നടക്കും.