വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; എടക്കാട് മദ്രസ അധ്യാപകന്‍ പോക്സോ കേസിൽ അറസ്റ്റില്‍


Advertisement

കോഴിക്കോട്: എടക്കാട് മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ പോക്സോ കേസിൽ  അറസ്റ്റില്‍. കണ്ണൂര്‍ ആറളം സ്വദേശി ഷംസീര്‍ ആണ് അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement

മുഴപ്പിലങ്ങാട് സ്വദേശിയായ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിക്കുകയായിരുന്നു.

Advertisement

കുട്ടിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് വിദ്യാര്‍ത്ഥികളെയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.

Advertisement

Summary:  madrasa teacher in Edakkad who molested student arrested in POCSO case