ആരോഗ്യം വിരൽത്തുമ്പിൽ; തിരുവങ്ങൂർ സി.എച്ച്.സി യിൽ ഇ-ഹെൽത്ത് പദ്ധതിക്ക് ആരംഭം
ചേമഞ്ചേരി: ഹൈടെക് ആവുകയാണ് തിരുവങ്ങൂർ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇ – ഹെൽത്ത് പദ്ധതിക്ക് ആരംഭം. ഇരുപത്തിരണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്. പദ്ധതി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. ഇ-ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ. പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.എം കോയ, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പി.ടി അനി, ഹെൽത്ത് സൂപ്പർവൈസർ ജോയ് തോമസ് എന്നിവർ സംസാരിച്ചു. കെൽട്രോൺ ആണ് പദ്ധതി നിർവഹിച്ചത്.