നാളെ ബിവറേജ് അവധി; ഒരു തുള്ളി മദ്യം കിട്ടില്ല


കോഴിക്കോട്: സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ ഡ്രൈ ഡേ. ഒരു തുള്ളി മദ്യം കിട്ടില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും തുറക്കുന്നതില്ല. സ്വകാര്യ ബാറുകള്‍ക്കും അവധിയായിരിക്കും.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പ്രമാണിച്ചാണ് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. മദ്യഷോപ്പുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന വാര്‍ത്ത എത്തിയതിനെ തുടർന്ന് മദ്യവില്പന ശാലകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു.