” ജനകീയ യുദ്ധത്തില്‍ അണിചേരുക, വേണ്ട ലഹരിയും ഹിംസയും’; നരേരിയില്‍ ഡി.വൈ.എഫ്.ഐയുടെ ജാഗ്രതാ പരേഡ്
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ നടേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ജനകീയ യുദ്ധത്തില്‍ അണി ചേരുക വേണ്ട ലഹരിയും ഹിംസയും’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജാഗ്രത പരേഡ് സംഘടിപ്പിച്ചു. ജാഗ്രത പരേഡ് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ്, ബ്ലോക്ക് ട്രഷറര്‍ അനുഷ എന്നിവര്‍ പങ്കെടുത്തു. മേഖല സെക്രട്ടറി അഖില്‍.പി.അരവിന്ദ്, മേഖല പ്രസിഡന്റ് ബൈജു, മേഖല ട്രഷറര്‍ കീര്‍ത്തന, ലോക്കല്‍ സെക്രട്ടറി ആര്‍.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Summary: DYFI’s vigil parade in Naderi