ടി.സി അഭിലാഷ് അനുസ്മരണവുമായി ഡി.വൈ.എഫ്.ഐ; കാരയാട് നാളെ പ്രകടനവും പൊതുയോഗവും


Advertisement

കാരയാട്: സി.പി.എം കാരയാട് ലോക്കല്‍ കമ്മിറ്റി മെമ്പറും മുന്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി പ്രസിഡന്റുമായിരുന്ന ടി.സി.അഭിലാഷ് അനുസ്മരിച്ച് കാരയാട്ടെ സഹപ്രവര്‍ത്തകര്‍. രണ്ടുദിവസമായാണ് അനുസ്മരണ പരിപാടി നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പ്രഭാതവേരിയും തുടര്‍ന്ന് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

Advertisement

ഡി.വൈ.എഫ്.ഐ പ്രസിഡന്റായിരിക്കെ പാലിയേറ്റീവ് രംഗത്ത് സംഘടന തലത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു അഭിലാഷെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. അനുസ്മരണ പരിപാടി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി.ബബീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എ.സി.ബാലകൃഷ്ണന്‍, വി.എം.ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. ഒ.കെ.ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ രജീഷ് കെ.പി.സ്വാഗതം പറഞ്ഞു.

Advertisement

അനുസ്മരണ പരിപാടിയുടെ ഭാഗമായി നാളെ വൈകുന്നേരം പ്രകടനവും പൊതുയോഗവും നടക്കും. കാരയാട് എ.കെ.ജി സെന്ററില്‍ ആരംഭിക്കുന്ന പ്രകടനം കാരയാട് അമ്പലത്തിന് സമീപത്തെ പൊതുയോഗവേദിയില്‍ അവസാനിക്കും. തുടര്‍ന്നുള്ള യോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ് ഉദ്ഘാടനം ചെയ്യും. സജീവന്‍ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തും.

Advertisement
[mid4