നാടിന്റെ പ്രതിഭകള്‍ ഒത്തുകൂടി, എസ്.എസ്.എല്‍.സി പ്ലസ് ടു വിജയികള്‍ക്ക് ഡി.വൈ.എഫ്.ഐ തിക്കോടി നോര്‍ത്ത് മേഖലയുടെ ആദരം


കൊയിലാണ്ടി: തിക്കോടി ഡി.വൈ.എഫ്.ഐ നോര്‍ത്ത് മേഖല പ്രതിഭാസംഗമം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കുകയും മൊമെന്റോ നല്‍കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

പി.ജനാര്‍ദ്ദനനന്‍, അനൂപ്.പി, അജയഘോഷ്, എം.കെ.ശ്രീനിവാസന്‍, പ്രനില സത്യന്‍, ഷീബ പുല്‍പ്പാണ്ടി, ദിബിഷ.എം എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വിജീഷ് പുല്‍പ്പാണ്ടി അദ്ധ്യക്ഷനായ പരിപാടിയില്‍ അനില്‍ കരുവാണ്ടി സ്വാഗതവും ശ്രീജിലേഷ് നന്ദിയും പറഞ്ഞു.

summary: DYFI Thikodi North Region felicitates SSLC Plus Two winners