‘ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുക’; ഡല്‍ഹിയില്‍ പൊരുതുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ നൈറ്റ് മാര്‍ച്ച്


കൊയിലാണ്ടി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി ലോക്‌സഭാ എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയും യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയും. താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരു സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി.

കൊല്ലം ചിറയ്ക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കൊയിലാണ്ടി ടൗണില്‍ സമാപിച്ചു. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗം അഭിഷ പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് അധ്യക്ഷനായി. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതം പറഞ്ഞു.

കൊയിലാണ്ടി ടൗണില്‍ സമാപിച്ച മാര്‍ച്ചിന്റെ സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു, എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് നവതേജ് എന്നിവര്‍ സംസാരിച്ചു.

വീഡിയോ കാണാം: