‘ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ഏജന്റ്’; ഗവർണർക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ പ്രകടനവും വിശദീകരണയോഗവും
കൊയിലാണ്ടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടന്നത്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഏജന്റായാണ് പ്രവർത്തിക്കുന്നത് എന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് സ്വാഗതവും ബ്ലോക്ക് ട്രഷറർ പി.വി.അനുഷ അധ്യക്ഷയായി. ദിനൂപ്.സി.കെ നന്ദി പറഞ്ഞു. അഭിനീഷ്.കെ, പ്രദീപ്.ടി.കെ, റിബിൻ കൃഷ്ണ, അജീഷ്.വി.എം എന്നിവർ നേതൃത്വം നൽകി.