34 ടീമുകൾ, വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കിരീടത്തിൽ മുത്തമിട്ട് എഫ്.സി.മന്ദങ്കാവ്; ആവേശമായി പുറക്കാട് ഡി.വെെ.എഫ്.ഐ സംഘടിപ്പിച്ച ത്രീസ് ഫുട്ബോൾ ടൂർണമെൻ്റ്


തിക്കോടി: ഡി.വൈ.എഫ്.ഐ തിക്കോടി സൗത്ത് മേഖല സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ത്രീസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. 34 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സഖാവ് അരുൺ കണ്ണോത്ത് സ്മാരക വിന്നേഴ്സ് ട്രോഫിയ്ക്ക് എഫ്.സി.മന്ദങ്കാവ് അർഹരായി. സഖാവ് ഉപ്പോരയ്ക്കൽ മനോജൻ സ്മാരക റണ്ണേഴ്സ് അപ്പ് ട്രോഫി എഫ്.സി ഉരൂക്കര സ്വന്തമാക്കി.

പുറക്കാട് മിനി സ്റ്റേഡിയത്തിൽ കരുത്തരായ മത്സരാർത്ഥികളുടെ പ്രടകനം കാണികളെ ആവേശഭരിതരാക്കി. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ടി.ഷീബ മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എ അഖിലേഷ് അധ്യക്ഷത വഹിച്ചു. എൻ.കെ. റയീസ്, സുരേഷ് കാരാപ്പള്ളി ബബീഷ്, അശ്വതി, ശ്രുതി, രജീഷ് കൃഷ്ണ, ദിൽജിത്ത്, മഹേഷ്, ജയൻ കെ.പി തുടങ്ങിയവർ പങ്കെടുത്തു. mid2]