‘ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ കോടികൾ തിരികെ നൽകുക’; ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് (വീഡിയോ കാണാം)


പയ്യോളി: അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചുവെന്ന ആരോപണം നേരിടുന്ന ഇരിങ്ങൽ കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. സ്കൂൾ മാനേജ്മെന്റിന്റെ വഞ്ചനാപരമായ നടപടിയില്‍ പ്രതിഷേധിച്ചും വാങ്ങിയ പണം തിരിച്ചു നല്‍കണമെന്ന്  ആവശ്യപ്പെട്ടുമായിരുന്നു മാർച്ച്. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

ഇരുപത്തിയാറോളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി രണ്ടര കോടിയിലധികം രൂപയാണ് മാനേജ്മെന്റ് കൈപ്പറ്റിയത് എന്നാണ് ആരോപണം. വാങ്ങിയ പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി സമരം നടന്നു വരികയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് സംഘടിപ്പിച്ചത്.


Related News: സ്‌കൂളില്‍ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് 30ഓളം പേരില്‍ നിന്ന് കൈപ്പറ്റിയത് രണ്ടേമുക്കാല്‍ കോടി രൂപ; ഇരിങ്ങല്‍ കോട്ടല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനിശ്ചിതകാല സമരവുമായി ഉദ്യോഗാര്‍ഥികളും സമരസഹായ സമിതിയും


മാര്‍ച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.ടി.അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറര്‍ എ.കെ.വൈശാഖ് സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍.ടി.നിഹാല്‍ സംസാരിച്ചു.

വീഡിയോ കാണാം: