ആക്രമണത്തെ സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടി കൊല്ലത്തെ യുവതികള്‍; ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ കമ്മിറ്റിയുടെ പരിശീലന പരിപാടി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊല്ലം മേഖല സമ്മേളത്തോട് അനുബന്ധിച്ച് യുവതികള്‍ക്കായി സെല്‍ഫ് ഡിഫന്‍സ് പരിശീലനം സംഘടിപ്പിച്ച് കൊല്ലം മേഖലാ കമ്മിറ്റി. ഞായറാഴ്ച പുളിയഞ്ചേരി യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഇരുപതോളം സ്ത്രീകള്‍ പരിശീലനം നേടി. കെ.പി.പ്രബിലാണ് ക്ലാസെടുത്തത്.
ഈ അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാവുന്ന വിധം പ്രദേശത്തെ ഓരോ സ്ത്രീകളെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
പരിപാടി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ആകാശ് കിരണ്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വി.കെ.വൈശാഖ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് മേഖല സമ്മേളനലോഗോ പ്രകാശനം ചെയ്തു.
മേഖല വൈസ് പ്രസിഡന്റ് ഇ.പി.ഷിജിത മേഖല കമ്മിറ്റി മെമ്പര്‍മാരായ ശരണ്‍ഞ്ജിത്, ആഗ്‌നസ്, അശ്വതി, അഭിലാഷ് നന്ദു എന്നിവര്‍ നേതൃത്വം നല്‍കി.