കനത്ത മഴ: ജില്ലയിൽ നാളെ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല; വിശദ വിവരങ്ങൾ അറിയാം


Advertisement

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചെങ്കിലും നാളെ നടത്തിനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകൾ എന്നിവയാണ് നടക്കുക.

Advertisement

പരീക്ഷകൾക്കും റെഡ് കാർഡ്; കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റി വച്ചു; വിശദ വിവരങ്ങളറിയാം

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 2,3,4 തിയ്യതികളിൽ കോഴിക്കോട് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കുക, മുൻകരുതലുകൾ എടുക്കുക

Advertisement
Advertisement