നെല്ല്യാടിയില്‍ മദ്യപിച്ചെത്തിയ സംഘം പലചരക്ക് കട തകര്‍ത്തു, ഉടമയെ ആക്രമിച്ചു; പ്രദേശവാസിയ്ക്കും കൂട്ടാളിയ്ക്കുമെതിരെ കടയുടമയുടെ പരാതി


Advertisement

കൊയിലാണ്ടി: നെല്ല്യാടി ഒരു സംഘം പലചരക്ക് കടയിലെത്തി കടയുടമയെ ആക്രമിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി. നെല്ല്യാടി കെ.പി.കെ മുക്കിലുള്ള കെ.പി.സി സ്റ്റോര്‍ ഉടമയായ ബാബുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

Advertisement

നെല്ല്യാടി സ്വദേശിയായ കോയിത്തുമ്മല്‍ രമ്യേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ മകനെ അന്വേഷിച്ചെത്തിയ ഇവര്‍ തന്നെ അസഭ്യം വിളിക്കുകയും കടയിലെ സാധന സാമഗ്രികള്‍ വലിച്ചുവാരി നശിപ്പിക്കുകയും ചെയ്‌തെന്നും ബാബു പറയുന്നു.

Advertisement

ആക്രമണത്തില്‍ ബാബുവിന്റെ കാലിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാബു ഇപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement

Summary: Drunken gang vandalizes grocery shop in Nellyadi, assaults owner; Shop owner’s complaint against local resident