മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ സംഭവം: ബാലുശ്ശേരിയിലെ ഗ്രേഡ് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍


Advertisement

ബാലുശ്ശേരി: മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ എസ്.ഐയ്‌ക്കെതിരെ നടപടി. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ.രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്തു.

Advertisement

ബാലുശ്ശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് എസ്.ഐയെ പ്രകോപിച്ചതെന്നാണ് വിവരം. ഹോട്ടലുടമകളുടെ പരാതിയില്‍ എസ്.ഐയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

Advertisement

എസ്.ഐ മദ്യലഹരിയിലെത്തി ഇവിടെ നിന്നും ഭക്ഷണം കഴിച്ചിരുന്നു. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതോടെ എസ്.ഐ ഹോട്ടലില്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

Advertisement

അതിക്രമത്തിനെതിരെ ഹോട്ടലുടമകള്‍ പരാതി നല്‍കുകയായിരുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടാണ് കേസെടുത്തത്.