നഗരത്തില്‍ മയക്കുമരുന്ന് വേട്ട; അതിഥി തൊഴിലാളികളുടെ റൂമില്‍ന്ന് പിടിച്ചെടുത്തത് കഞ്ചാവും, മദ്യവും, പുകയില ഉല്പന്നങ്ങളും
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്ന് കഞ്ചാവും, മദ്യവും, പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്ത് പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് വില്പനയും ഉപയോഗവും നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ചാലപ്പുറം സ്വദേശിയുടെ മാങ്കാവിലുള്ള വാടക വീട്ടില്‍ താമസിക്കുന്ന ഒറീസ്സ തൊഴിലാളികളുടെ റൂമില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച ഒന്നര കിലോഗ്രാമോളം കഞ്ചാവും ഇലക്ട്രോണിക്ക് ത്രാസും, പതിനഞ്ച് കുപ്പി പോണ്ടിച്ചേരി മദ്യവും, നിരോധിത പുകയില ഉല്പന്നങ്ങളും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) കസബ പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടി.
സോഷ്യോ ഇക്കോണമിക്ക് യൂണിറ്റ് ഫൗണ്ടേഷന് പ്രതിനിധി ടി.പി.രാധാകൃഷ്ണന്, ഗ്രന്ഥശാല നേതൃസമിതി ചെയര്മാന് എം.കുഞ്ഞിരാമന്, സെക്രട്ടറി പി.കെ ഷിംജിത്ത്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീജയ, പഞ്ചായത്തംഗങ്ങളായ ദീപ കേളോത്ത്, വി.പി. ബിജു, മിനി അശോകന്, സറീന ഒളോറ, ശ്രീജ വടക്കേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലയില്‍ ലഹരി മരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ല പോലീസ് മേധാവി ഡിഐജി എ.വി ജോര്‍ജ്ജ് ഐപിഎസിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡന്‍സാഫിന്റെ ചുമതലയുള്ള നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ ടി.ജയകുമാറിന് ഡപ്യൂട്ടി അമോസ് മാമന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം മാങ്കാവിലെ റൂമില്‍ കഞ്ചാവ് സുക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിക്കുകയും കസബ സബ്ബ് ഇന്‍സ്പെക്ടര്‍ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഒറീസ സ്വദേശികളായ ബുല്ലു, ഹന്നും എന്നിവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ശക്തമായ നടപടികളുടെ ഭാഗമായി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടന്നുവരികയാണ്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് ലോബികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും എസ്.പി ടി.ജയകുമാര്‍ പറഞ്ഞു.
ഡന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, അംഗങ്ങളായ എഎസ് ഐ മനോജ്, കെ.അഖിലേഷ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ജിനേഷ് ചൂലൂര്‍,സുനൂജ്,അര്ജ്ജുന്,ഷഹീര്‍ പെരുമണ്ണ,സുമേഷ്, കസബ പോലീസ് സ്റ്റേഷനിലെ വിനോദ്, സുധര്‍മ്മന്‍,ജയന്തി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.