രാത്രിയിൽ മയക്കുമരുന്ന് വിതരണം, സ്പെഷ്യൽ ഡ്രെെവിൽ പിടിവീണു; നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി ബാലുശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍


Advertisement

ബാലുശ്ശേരി: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമര്‍ ജിഹാദ് (26) ആണ് ബാലുശ്ശേരി പൊലീസിന്റെ പിടിയിലായത്.

Advertisement

ഇയാളില്‍ നിന്നും നിരോധിത മയക്കുമരുന്നായ 0.70 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോക്കല്ലൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

Advertisement

മയക്കുമരുന്ന് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാറും സംഘവും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.

Advertisement

ലഹരിമരുന്ന് കൂടാതെ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് മെഷീനും മരുന്ന് സൂക്ഷിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശ്ശേരിയിലെ പല സ്ഥലങ്ങളിലായി രാത്രി മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് അമര്‍ ജിഹാദെന്ന് പൊലീസ് പറഞ്ഞു.

summary: a youth-from Balussery was arrested with prohibited drug MDMA