വീരവഞ്ചേരി എല്‍.പി സ്‌കൂളില്‍ കുവൈത്ത് സാന്ത്വനം കമ്മിറ്റി സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


മൂടാടി: വീരവഞ്ചേരി എല്‍.പി സ്‌കൂളില്‍ കുവൈത്ത് സാന്ത്വനം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് സാന്ത്വനം കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗം നടുക്കണ്ടി മജീദാണ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത്.

പി.ടി.എ പ്രസിഡന്റ് രാഹിത മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയടത്തില്‍ അബ്ദുള്ള, ട്രഷറര്‍ നൗഷാദ് കുണ്ടന്റവിട, സാന്ത്വനം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ചെയര്‍മാന്‍ വര്‍ദ് അബ്ദുറഹിമാന്‍, കെ.എം.സി.സി ഖത്തര്‍ പ്രവര്‍ത്തകനായ റഫീഖ് ഇയ്യത്തു കുനി, സ്റ്റാഫ് സെക്രട്ടറി ടി.കെ.സുജാത, ജി.ദിലീജ എന്നിവര്‍ സംസാരിച്ചു.