നന്തി മസ്ജിദുൽ മുജാഹിദ് പള്ളിയിൽ കുടിവെള്ള വിതരണ സംവിധാനം ഒരുക്കി പ്രവാസി കൂട്ടായ്മയായ കുവൈത്ത് സാന്ത്വനം കൾച്ചറൽ ഓർഗനൈസേഷൻ


Advertisement

നന്തി ബസാർ: ദേശീയപാതയിൽ നന്തി ടൗണിലുള്ള മസ്ജിദുൽ മുജാഹിദ് പള്ളിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ആറ് മഹല്ലുകളുടെ പ്രവാസി കൂട്ടായ്മയായ കുവൈത്ത് സാന്ത്വൻം കൾച്ചറൽ ഓർഗനൈസേഷനാണ് പള്ളിയിൽ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഒരുക്കിയത്. സംഘടന നടപ്പാക്കി വരുന്ന കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് മസ്ജിദുൽ മുജാഹിദ് പള്ളിയിൽ കുടിവെള്ള വിതരണ സംവിധാനം സ്ഥാപിച്ചത്.

Advertisement

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം റഷീദ് മണ്ടോളി നിർവ്വഹിച്ചു. സക്കരിയ്യ പൊന്നംകണ്ടി അധ്യക്ഷനായി. ബഷീർ മുക്കാടിതാഴ, ടി.കെ.നാസ്സർ, എം.സി.ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. വർദ് അബ്ദുറഹിമാൻ കമ്മിറ്റിയെ പരിചയപ്പെടുത്തി. നൗഷാദ് കുണ്ടന്റവിട സ്വാഗതവും മുജീബ് നന്തി നന്ദിയും പറഞ്ഞു.

Advertisement
Advertisement