കുറുവങ്ങാടിന് അഭിമാനമായി വരകുന്നിലെ ഡോ.അബിന്‍ ഗണേശന്‍; എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിയ്ക്ക് സ്വീകരണമൊരുക്കി വാര്‍ഡ് വികസന സമിതി


Advertisement

കുറുവങ്ങാട്: എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുറുവങ്ങാട് വരകുന്നിലെ അബിന്‍ ഗണേശന് വാര്‍ഡ് വികസന സമിതി സ്വീകരണം നല്‍കി. കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സുധാ കിഴക്കെപ്പാട്ട് അധ്യക്ഷയായി.

Advertisement

നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു, വാര്‍ഡ് കൗണ്‍സിലര്‍ വി.എം.സിറാജ്, വി.രമേശന്‍,
കണയങ്കോട് ത്വാഹ ജുമാ മസ്ജിദ് സെക്രട്ടറി അബൂബക്കര്‍, കിടാരത്തില്‍ ക്ഷേത്രം പ്രസിഡണ്ട് ചോയിക്കുട്ടി എ.ഡി.എസ് സെക്രട്ടറി ഷഹ്ന, ന്യൂലൈറ്റ് കലാസമിതിക്ക് ഭാരവാഹി വേണ്ടി സി.ശ്രീജേഷ്, സ്മാര്‍ട്ട് ടീം കണയങ്കോട് ഭാരവാഹി വി.വി.വിനീഷ്, എ.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. വരകുന്ന് ഗണേഷന്റെയും ആശ വര്‍ക്കര്‍ പുഷ്പയുടെയും മകനാണ് അഭിന്‍ ഗണേഷ്.

Advertisement
Advertisement