ഈയാഴ്ച അവധി ദിവസം കാപ്പാടേക്ക് പോകേണ്ട; ബീച്ചില്‍ മൂന്നുദിവസം പ്രവേശനമില്ല


Advertisement

കാപ്പാട്: കാപ്പാട് ബീച്ചിലേക്ക് മൂന്ന് ദിവസം പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഡി.ടി.പി.സി അറിയിച്ചു. ജൂലൈ 20, 21, 22 തിയ്യതികളില്‍ ബീച്ചിലേക്ക് പോകേണ്ടതില്ലെന്നാണ് നിര്‍ദേശം.

Advertisement

കനത്ത മഴയും കാറ്റഉം കാരണം കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായിരുന്നു. നിരവധി മരങ്ങള്‍ മുറിഞ്ഞും കടപുഴകിയും വീഴുകയും ചെയ്തിട്ടുണ്ട്. പരിസരത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിരുന്നു.

Advertisement

പാര്‍ക്കിനും പാര്‍ക്കിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ക്കിലേക്കുളള യാത്ര വിലക്കിയിരിക്കുന്നത്.

Advertisement