‘കൊയിലാണ്ടിയിൽ നിന്ന് ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ് മാറ്റരുത്’; സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ കമ്മീഷനിങ്ങിനുശേഷം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ മത്സ്യ തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.കെ. മോഹൻദാസ് പരിപാടി ചെയ്തു.

ഏഷ്യയിലെ വലിയ ഹാര്‍ബറുകളിലൊന്നാണ് കൊയിലാണ്ടിയിലുള്ളത്. 600 കോടിയുടെ ആസ്ഥിയുള്ള ഹാർബർ നോൺ പ്ലാനിൽ പെടുത്തി നിലനിറുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

പ്രസിഡണ്ട് ടി.വി. ദാമോദരൻ അധ്യക്ഷനായ പരിപാടിയില്‍ ഏരിയാ സെക്രട്ടറി സി.എം.സുനിലേശൻ സ്വാഗതവും പി.കെ. സന്തോഷ് നന്ദിയും പറഞ്ഞു പി.കെ.ഭരതൻ, എ.പി.ഉണ്ണിക്കൃഷ്ണൻ , സുന്ദരേശൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.