ജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 30, 31ന് കൊയിലാണ്ടിയില്‍; ലോഗോ പ്രകാശനം ചെയ്തു


Advertisement

കൊയിലാണ്ടി: ഒക്ടോബര്‍ 30, 31 തിയ്യതികളില്‍ കൊയിലാണ്ടി വച്ചു നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ കാനത്തില്‍ ജമീല എം.എല്‍.എ പ്രകാശനം ചെയ്തു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ പ്രദീപ് കുമാര്‍ ഏറ്റുവാങ്ങി.

Advertisement

ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷനായി. പാലോറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചിത്രകലാധ്യാപകന്‍ പി.സതീഷ് കുമാറാണ് ലോഗോ തയ്യാറാക്കിയത്.

Advertisement

നഗരസഭാ കൗണ്‍സിലര്‍ വി.രമേശന്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി എ.സജീവ് കുമാര്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, ടി.വി.സജിദ എന്നിവര്‍ സംസാരിച്ചു. പ്രചാരണ കമ്മറ്റി കണ്‍വീനര്‍ കെ.കെ.ഷുക്കൂര്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സുചീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Advertisement