സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ സര്‍ക്കാര്‍ ആശാഭവനില്‍ താല്‍ക്കാലിക നിയമനം; എട്ടാംതരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അവസരം


കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ ഗവ. ആശാഭവന്‍ (സ്ത്രീകള്‍) സൈക്കോവുമണ്‍ സോഷ്യല്‍കെയര്‍ ഹോം പ്രൊജക്ടില്‍ ഹെല്‍പ്പര്‍, വാച്ച് വുമണ്‍ എന്നീ തസ്തികകളിലേക്ക് 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പ്രതിമാസം 6000 രൂപ ഹോണറേറിയം ലഭിക്കും. എട്ടാം തരം വിദ്യാഭ്യാസ യോഗ്യതയും ഭിന്നശേഷി പരിചരണത്തില്‍ മുന്‍പരിചയവും വേണം.

താല്‍പര്യമുള്ളവര്‍, അപേക്ഷ, ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 31ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0495 2358876.