ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് കൊയിലാണ്ടി, കോഴിക്കോട് സിറ്റി ഉപജില്ലകൾ; സ്കൂളുകളിൽ തിരുവങ്ങൂർ നാലാമത്
പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാലാം ദിനം പിന്നിടുമ്പോള്‍ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ 587 പോയിന്റുകളാണ് കോഴിക്കോട് സിറ്റിക്ക് ഇതുവരെ ലഭിച്ചത്. 538 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്.
500 പോയിന്റുമായി കൊടുവള്ളി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ചേവായൂര്‍, ബാലുശ്ശേരി ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്‌കൂളുകളുടെ പോയിന്റ് നില പരിശോധിച്ചാല്‍ ഒന്നാം സ്ഥാനത്ത് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് ചേവായൂര്‍ ആണ്. നിലവില്‍ 172 പോയിന്റാണ് സ്‌ക്കൂളിനുള്ളത്.
144 പോയിന്റുകളുമായി മേമുണ്ട എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്. 122 പോയിന്റുകള്‍ ലഭിച്ച പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.
ഇന്ന് വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍
വേദി 1 (സബർമതി): വട്ടപ്പാട്ട് എച്ച്.എസ്, ഒപ്പന എച്ച്.എസ്.എസ്, ഒപ്പന എച്ച്.എസ്
വേദി 2 (ഫീനിക്സ് )
നാടോടി നൃത്തം എച്ച് എസ് , സംഘനൃത്തം യുപി
വേദി 3 (ധരാസന)
കുച്ചുപ്പുടി യുപി, കുച്ചുപ്പുടി എച്ച് എസ്
വേദി 4 (സേവാഗ്രാം)
കോൽക്കളി എച്ച്എസ്എസ്, കോൽക്കളി എച്ച് എസ് , അറബനമുട്ട് എച്ച് എസ്
വേദി 5 (ടോൺസ്റ്റോയി ഫാം)
കഥാപ്രസംഗം എച്ച്എസ്എസ്, കഥാപ്രസംഗം യുപി, കഥാപ്രസംഗം എച്ച് എസ്
വേദി 6 (വൈക്കം)
സംഘഗാനം യുപി, സംഘഗാനം എച്ച് എസ് , സംഘഗാനം എച്ച്എസ്എസ് .
വേദി 7 (ഗുരുവായൂർ )
ഓട്ടൻതുള്ളൽ എച്ച്എസ്എസ്, ഓട്ടൻതുള്ളൽ യുപി, ഓട്ടൻതുള്ളൽ എച്ച് എസ്
വേദി 8 (ബോംബെ)
ഗിറ്റാർ പാശ്ചാത്യം എച്ച് എസ് , ഗിറ്റാർ പാശ്ചാത്യം എച്ച്എസ്എസ്, വയലിൻ പാശ്ചാത്യം എച്ച് എസ് , വയലിൻ പാശ്ചാത്യം എച്ച്എസ്എസ്
വേദി 9 (നവഖാലി )
ശാസ്ത്രീയ സംഗീതം യുപി, ശാസ്ത്രീയ സംഗീതം എച്ച്എസ്എസ്, ശാസ്ത്രീയ സംഗീതം എച്ച് എസ്
വേദി 10( രാജ്ഘട്ട്)
ഉറുദു ഗസൽ എച്ച് എസ് , ഉറുദു ഗസൽ എച്ച്എസ്എസ്, ഉറുദു സംഘഗാനം യു പി , ഉറുദു സംഘഗാനം എച്ച് എസ്
വേദി 11( പയ്യന്നൂർ )
പ്രസംഗം ഇംഗ്ലീഷ് എച്ച്എസ്എസ്, പ്രസംഗം ഇംഗ്ലീഷ് യുപി, പ്രസംഗം ഇംഗ്ലീഷ് എച്ച് എസ്.
വേദി 12 ( പാക്കനാർ പൂരം)
അക്ഷരശ്ലോകം യുപി, അക്ഷരശ്ലോകം എച്ച് എസ് , അക്ഷരശ്ലോകം എച്ച്എസ്എസ്, കാവ്യകേളി എച്ച് എസ് ,കാവ്യകേളി എച്ച് എസ് എസ്
വേദി 13 (വടകര)
മോഹിനിയാട്ടം എച്ച് എസ് ,മോഹിനിയാട്ടം യുപി ,മോഹിനിയാട്ടം എച്ച് എസ് എസ് .
വേദി 14 ( അഹമ്മദാബാദ് )
നാടകം യുപി
വേദി 15 (ചമ്പാരൻ )
അറബി നാടകം എച്ച് എസ്
വേദി 16 (പീറ്റർ മാരിസ് ബർഗ് )
സംഭാഷണം യുപി, സംഭാഷണം എച്ച് എസ് ,പ്രസംഗം അറബിക് യുപി, പ്രസംഗം അറബിക് എച്ച് എസ്
വേദി 17 (അമൃതസർ )
ചാക്യാർകൂത്ത് എച്ച്എസ്എസ്, ചാക്യാർകൂത്ത് എച്ച് എസ് , നങ്ങ്യാർകൂത്ത് എച്ച് എസ് , നങ്ങ്യാർകൂത്ത് എച്ച്എസ്എസ്, കൂടിയാട്ടം യുപി, കൂടിയാട്ടം എച്ച് എസ് , കൂടിയാട്ടം എച്ച് എസ് എസ് .
വേദി 18(ബൽഗാം)
സംഘഗാനം എച്ച് എസ് , വന്ദേമാതരം എച്ച് എസ് ,ഗാനാലാപനം എച്ച് എസ് ,അക്ഷരശ്ലോകം .