ആശ്വാസ നാളുകൾ; നൂറോളമായി കുറഞ്ഞ് ജില്ലയിലെ കോവിഡ് കണക്ക്
കോഴിക്കോട്: ജില്ലയ്ക്കിത് ആശ്വാസ നാളുകൾ. കോഴിക്കോട് ഇന്ന് സ്ഥിരീകരിച്ചത് 103 കോവിഡ് കേസുകള്‍. സമ്പര്‍ക്കം വഴി 101 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
2,541 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 170 പേര് കൂടി രോഗമുക്തി നേടി. നിലവില്‍ 918 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.