വനിതാദിനാചരണം നടത്തി കൊയിലാണ്ടി ഏഴുകുടിക്കല്‍ ഗവ. എല്‍.പി സ്‌കൂള്‍


കൊയിലാണ്ടി: ഏഴുകുടിക്കല്‍ ഗവ. എല്‍.പി.സ്‌കൂളില്‍ സാര്‍വദേശീയ വനിതാ ദിനാചരണം നടത്തി. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.വി. സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പ്രജിത അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ. ലക്ഷ്മിബായ് പ്രഭാഷണം നടത്തി.

പ്രധാനാധ്യാപകന്‍ എം.ജി. ബല്‍രാജ്, പി.ടി.എ പ്രസിഡണ്ട് വിപിന്‍ദാസ്, പി.പി.ശശി, സി.പി. ശ്രീനിവാസ്, കെ.ടി. കരുണന്‍, എന്‍.പി. സന്തോഷ്, കെ.ബാലകൃഷ്ണന്‍, കെ.രമ്യ എന്നിവര്‍ പ്രസംഗിച്ചു.