‘ലഹരിയില്‍ മുങ്ങി വഴിമാറരുത്’ ആവള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്


പേരാമ്പ്ര: വേള്‍ഡ് സിവില്‍ ഡിഫന്‍സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആവള ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്പകര്‍ പ്രശോഭ് ഉദ്ഘാടനം ചെയ്തു.

പോസ്റ്റ് വാര്‍ഡന്‍ മുകുന്ദന്‍ വൈദ്യര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിജിഷ, പി.ടി.എപസിഡണ്ട് സത്യന്‍ ചോല, സി.ഡി.വി അംഗങ്ങളായ സുനില്‍, സുധീപ്, പ്രജിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് കണ്ടോത്ത് ക്ലാസ് എടുത്തു. പ്രിന്‍സിപ്പല്‍ ബാബു മാസ്റ്റര്‍ സ്വാഗതവും ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ റാഷിദ് നന്ദിയും പറഞ്ഞു.