ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും


തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. ഒരു മാസത്തെ ക്ഷേമ പെൻഷനാണ് വിതരണം ചെയ്യുക. ഇതിനായി 9,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. ഈ മാസം ക്ഷേമ പെൻഷൻ നൽകിയാൽ ഇനി അ‍ഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്.