കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം; വിശദവിവരങ്ങള്‍ അറിയാം


കോഴിക്കോട്: 2023-24 അധ്യയന വര്‍ഷത്തില്‍ പൊതു പ്രവേശന പരീക്ഷയിലുടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളില്‍ നിന്നും ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ kmtwwfb.org യിലും ലഭ്യമാണ്.

അതോടൊപ്പം കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് മാര്‍ച്ച് 30 വരെ കുടിശ്ശിക ഒടുക്കാമെന്നും പ്രസ്തുത അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നും ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.