പിഷാരികാവ് ക്ഷേത്രോത്സവത്തിനിടെ താക്കോലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ? ഓഫീസുമായി ബന്ധപ്പെടാന്‍ നിര്‍ദേശം
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രാത്സവത്തിനായി എത്തിയ ഭക്തജനങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട താക്കോലുകള്‍ ലഭിക്കാന്‍ ക്ഷേത്രഓഫീസുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. ഉത്സവം കഴിഞ്ഞതിന് ശേഷം ക്ഷേത്ര പരിസരത്ത് നിന്നായി പത്തിലധികം താക്കോലുകളാണ് ലഭിച്ചിട്ടുള്ളത്.
നാല് ബുള്ളറ്റ് താക്കോല്‍ മറ്റ് വാഹനങ്ങളുടെ താക്കോലുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. ഉടമസ്ഥര്‍ താക്കോല്‍ ലഭിക്കുവാനായി ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2620568.