ചിത്രരചനയില്‍ ഹാട്രിക് വിജയവുaമായി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദേവിക


Advertisement

പേരാമ്പ്ര:
ജില്ലാ കലോത്സവം ചിത്രരചനാ മത്സരങ്ങളില്‍ മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി പന്തലായനി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.ദേവിക. ചിത്രരചന പെന്‍സില്‍, ജലച്ചായം, എണ്ണച്ചായം എന്നീ ഇനങ്ങളിലാണ് ദേവിക സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.
Advertisement

പ്രവൃത്തിപരിചയമേളയില്‍ ഫാബ്രിക് പെയിന്റിംഗ് മത്സരത്തിലും ദേവിക സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവം ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ സംസ്ഥാനതല വിജയിയാണ് ദേവിക.

Advertisement

കലാരംഗത്തോടൊപ്പം പഠനത്തിലും മികവ് പുലര്‍ത്തുന്ന ഈ മിടുക്കി പന്തലായിനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കൊയിലാണ്ടി കോതമംഗലം സ്വദേശികളായ ജഗദീഷിന്റെയും ബവിതയുടെയും മകളാണ് ഈ പ്രതിഭ. ചിത്രകലാധ്യാപകന്‍ ലിജീഷ് ചേമഞ്ചേരിയാണ് ഗുരു.

Advertisement