അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം ആരംഭിച്ചു
അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലം വിനോദ് നമ്പൂതിരി യജ്ഞവേദിയിൽ ദീപപ്രോജ്ജ്വലനം നിർവഹിച്ചു. യജ്ഞാചാര്യൻ എ.കെ.ബി.നായർ യജ്ഞമഹാത്മ്യപ്രഭാഷണം നടത്തി.
സംസ്ഥാന സർക്കാരിന്റെ വനമിത്രപുരസ്കാരം ലഭിച്ച സി. രാഘവൻ, കർഷകമിത്ര പുരസ്കാരം ലഭിച്ച ഒ.കെ. സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഡ്വ. എം. കൃഷ്ണൻ അധ്യക്ഷനായി.
വാർഡ് മെമ്പർമാരായ പറമ്പടി ബിന്ദു, വി.പി. മോളി, എം. ബാലകൃഷ്ണൻ ബി. രാഘവൻ എന്നിവർ പ്രസംഗിച്ചു.
[ad-attitude]
[ad1]
[ad2]