തിരുവമ്പാടി എസ്റ്റേറ്റിലെ ഉള്‍ക്കാട്ടില്‍ ജീര്‍ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം


Advertisement

തിരുവമ്പാടി: താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം ജീര്‍ണിച്ച മൃതശരീരം കണ്ടെത്തി. തിരുവമ്പാടി എസ്റ്റേറ്റിലെ ഉള്‍ക്കാട്ടിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മനുഷ്യാസ്ഥികള്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. സമീപം തലയോട്ടിയുമുണ്ട്. അവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടന്നാണ് കരുതുന്നത്.

Advertisement

കഴുത്തില്‍ തുണി കുരുക്കിട്ട നിലയില്‍ ചെറിയ മരത്തിന് സമീപത്താണ് മൃതദേഹം. തുണി ജീര്‍ണിച്ചനിലയിലാണ്. എസ്റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ ആളാണ് അസ്ഥികൂടവും തലയോട്ടിയും കണ്ടത്. ശനിയാഴ്ച സന്ധ്യക്ക് ആറിനാണ് അവശിഷ്ടങ്ങള്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍ നടപടികള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement